ലോക്ക് ഡൗൺ - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

ലോക്ക് ഡൗൺ

 ലോക്ക് ഡൗൺ 



         " ഇതെന്താ.."
" ഇന്നും മുരിങ്ങാ കറി തന്നെയാണോ.. എനിക്കൊന്നും വേണ്ട ചോറ്.."
     എന്നും പറഞ്ഞ് ശരീഫ് എഴുന്നേറ്റ് പോയി.

      " ഉപ്പാക്ക് പണിയൊന്നും ഇല്ലാഞ്ഞിട്ടല്ലേ മോനേ.."
    എന്ന് ആമിനത്ത പറയുമ്പോഴേക്കും അവൻ റൂമിൽ കയറി കതകടച്ചിരുന്നു.

        "ഇങ്ങളെങ്ങനെയെങ്കിലും കുറച്ച് പണം സംഘടിപ്പിക്ക് മനുഷ്യ..
ഇന്നും ഓൻ ഒന്നും തിന്നിട്ടില്ല.."
വീട്ടുമുറ്റമൊക്കെ ക്ലീൻ ചെയ്യുന്ന ഹമീദ്ക്കയെ നോക്കി ആമിനത്ത പറഞ്ഞു.

          ` അല്ലെടി നിനക്ക് അറിയില്ലെ ഇപ്പോഴത്തെ അവസ്ഥ. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാ തന്നെ  പോലീസുകാരുടെ അടി ഒറപ്പാ.. എന്നിട്ടും നീ എന്തിനാ എന്നെ  ഇങ്ങനെ.."

         " എങ്കിലും  എത്ര നാളെന്ന് കരുതിയാ ഇക്ക ഇങ്ങനെ..
എനിക്കൊന്നും ഇല്ലേലും കൊയപ്പമില്ല..
മോൻ തിന്നാതിരിക്കുന്നത് കാണുമ്പോ മനസ്സ് പിടക്കുവാ.."
   " അതോണ്ടല്ലേ.."
  ആമിനത്ത ഹമീദ്ക്കയോട് ക്ഷമാപണം നടത്തി.

               " നീ എന്തേലും കഴിച്ചോടാ.. ഇവിടെ ചക്കക്കുരു ജ്യൂസാ.."
            " പൊളി സാനം. ."
വെറുതെ ഇരുന്നു ബോറടിച്ച് , ആദിലിനെ വിളിച്ചപ്പൊ ശരീഫിന് കിട്ടിയ മറുപടി അതായിരുന്നു.

     " എന്നാൽ കുറച്ച് ഇങ്ങോട്ടൊക്കെ കൊണ്ട് വാടാ.. ഞാൻ ഇന്നും ഒന്നും കഴിച്ചിട്ടില്ല.."

         പോടാ , ഇന്നലെ കിട്ടിയ അടിയുടെ വേദന ഇനിയും മാറീട്ടില്ല.. അപ്പോഴല്ലേ...

" മാത്രോല്ലാടാ ഇപ്പൊ ആരെല്ലാ പൊറത്തിറങ്ങുന്നേ എന്ന് നോക്കാൻ പോലീസുകാര്  ട്രോണും മറ്റ് സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തീന് പോലൂ.."

        "ഹമീദ്ക്കാ.."
    " എന്താ മക്കളെ പതിവില്ലാതെ ഈ വഴിയൊക്കെ.."

      " ഇത്ത ഇതകത്ത്  വെച്ചേ.."

      " എന്തായിത്.."

  " അത് കൊറച്ച് ഭക്ഷണ സാധനങ്ങളാ..

 ലോക്ഡൗണായത് കൊണ്ട് എല്ലാരും വീട്ടിലിരിക്കുവല്ലേ.. അതോണ്ട് പള്ളികമ്മറ്റിക്കാര് എല്ലാ വീട്ടുകാർക്കും അത്യാവശ്യ സാധനങ്ങൾ നൽകാമെന്ന് വെച്ചു..."
         
     "നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കും മക്കളെ...."
     ആമിനത്ത മനസ്സറിഞ്ഞ് ദുആ ചെയ്തു.

        " എന്നാൽ നമ്മളിറങ്ങട്ടെ..   അപ്പുറത്തെ വീട്ടിലൊക്കെ കൊടുക്കാനുള്ളതാ.."
     എന്നും പറഞ്ഞ് അവർ വീട് വിട്ടിറങ്ങി.

അവർ കൺവെട്ടത്തിൽ നിന്ന് മായുന്നത് വരെ ആമിനത്ത അവരെ തന്നെ നോക്കി നിന്നു.

                 ✍️ സഹദ് ഷാ