ഭൂമിയോട് അരുതേ ...
കേൾക്കുമോ ഭൂമിയെ ... അമൃതമാം അമ്മേ ...
കാലം കറങ്ങുമ്പോൾ നീയോ നശിക്കുന്നു
കാലം വിതച്ചതും കോലം വരച്ചതും നീയേ
നീ വരച്ചയീ കോലങ്ങൾ നിന്നെ നികത്തുന്നേ
നിനക്കായ് മഴയമ്മ തന്നൊരീ പുഴയിലും
കടലിലും പിൻ കരയിലും മലിനമാണേ
കുലത്തെ നീയോർക്കുമ്പോൾ കുലം നിന്നെ മറക്കുന്നു
കുലം നിൻ്റെ അന്ത്യം വല്ലാതെ കൊതിക്കുന്നു
നീ തന്ന മരുപ്പച്ച വരച്ചുള്ള കാഴ്ച്ചകൾ
കാണാത്ത തലമുറ പിറന്നു വീഴുന്നേ
നിന്നിലായ് നിൽക്കുന്ന വായു തൻപറയുന്നെ
ഇന്നിവനിൽ നിൽക്കാൻ കൊള്ളുമോ ഞാനേ
ഉയരുന്ന കരിപ്പുക ഉരുണ്ട് മേൽപ്പോട്ട് പിൻ ...
താഴോട്ട് അമ്ല മഴയായ് നിന്നിൽ ...
വനവാനനർക്കീ അമ്ലമോ നൽകുന്നു നിന്നിൽ
കരിയുന്ന മരുപ്പച്ച ചലിക്കാത്ത ജീവനുകൾ
ചെറുതായ് നിനക്കിന്ന് ആശ്വാസമേകുന്നൊരീ
നിന്നെ സ്നേഹിക്കും അവരിലും ചിലരൊക്കെ
നിരപരാധിയാം അവരും ഇന്നോ സഹിക്കുന്നു
പ്രകൃതി തൻ ദുരന്തത്തിൽ മരണം പെരുകുന്നു
നിൻ്റെയീ മരണത്താൽ ലോകം നിലക്കുന്നു
നിനക്കായ് ബാക്കിയായ് ഞങ്ങളിൽ ചിലരോ
നീ തന്ന വാത്സല്യം മറക്കില്ല ഭൂമിയെ ...ഞങ്ങൾ
മറക്കുന്ന കാലത്ത് ഞങ്ങളെ നീയും മറക്കില്ലേ