നന്മയുടെ മാലാഖമാർ - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

നന്മയുടെ മാലാഖമാർ

നന്മയുടെ മാലാഖമാർ 



     ആയിശാ.. ഒന്നിങ്ങ് പെട്ടെന്ന് വാ ..
ആ.. ഇതാ വരുന്നു..

   " മോന് ഈ ഗുളിക 3 നേരവും കൊടുത്താൽ മതി. 

" പിന്നെ.. മോൻ രാത്രിക്കുള്ള ഗുളിക ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞിട്ട്  കുടിച്ചാൽ മതീട്ടോ .."

  " ഉം.. അത് ഞാൻ ശ്രദ്ധിച്ചോളാം.."
കുട്ടിയുടെ രക്ഷിതാവ് സിസ്റ്റർക്ക് ഉറപ്പു നൽകി.

         ആയിശാ...
  ഉം.. വരുന്നെടീ..
എന്താടീ തനിക്കിത്ര തെരക്ക്..  ഒരാൾക്ക് ഗുളിക കൊടുക്കാനും സമ്മതിക്കില്ലെന്ന് വെച്ചാൽ ...

    പുതിയ പേഷ്യന്റുണ്ട്.. ഓപ്പറേഷൻ തീയേറ്ററിൽ കേറ്റീട്ടുണ്ട്..
നീ അങ്ങോട്ട് ചെല്ല് , ഫാർമസി ഞാൻ നോക്കിക്കോളാം...

      എന്താ അസുഖം.. സീരിയസ് കേസാണോ..

   അതൊന്നും അറിയില്ല.. നീ വേഗം ചെല്ല്.. 
     ഉം...  ഞാൻ പോയി..

      " അശ്വതീ... നീ ഇവിടെ നിക്കുവാണോ.."
       " എന്തേ..."
    " നീ വേഗം മുകളിലെത്തെ നിലയിലേക്ക് ചെല്ല്..
ഇന്നലെ അഡ്മിറ്റായ രോഗിക്ക് ഇഞ്ചക്ഷൻ നൽകിയില്ലല്ലോ..."

        "അപ്പൊ ഫാർമസിയോ.."
   " ഞാൻ ഫാർമസിയിൽ നിന്നോളാമെന്ന് ആയിശാക്ക് വാക്ക് കൊടുത്തതാ.."

    " അത് സാരമില്ല.. ഫാർമസി തൽകാലം ഞാൻ നോക്കിക്കോളാം.. 
നീ വേഗം പോയി, അവർക്ക് ഇഞ്ചക്ഷൻ നൽക് .."

    " നീ ഫാർമസിയിൽ തന്നെ ഉണ്ടാവണേ..
ഇന്നലെ ഫാർമസിയിൽ നിന്ന് 5 മിനിറ്റ് തെറ്റിയതേ ഉള്ളൂ..
പാവം ആ ആയിശയെ ഒരാൾ  വല്ലാതെ തെറി പറഞ്ഞിട്ടാ പോയത്.."

  " അതൊക്കെ ഞാൻ നോക്കിക്കോളാമെടീ..
നീ വേഗം അങ്ങോട്ട് ചെല്ല്.."
            " ഉം..."

      " പിന്നെ.. ഒരുകാര്യം.."
" ഈ മുറിയിൽ ഇപ്പൊ ഉള്ള ആൾക്കാറൊന്നും ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിൽ പോവേണ്ട.."
ഓപ്പറേഷൻ തീയേറ്ററിൽ ഉള്ള നേഴ്സുമാരോട് വളരെ ഗൗരവത്തിൽ ഡോക്ടർ കാര്യം പറഞ്ഞു തുടങ്ങി..

    " അതെന്താ ഡോക്ടറെ.."
ആയിശയാണ് അത് ചോദിച്ചത്. ഇന്ന് വൈകീട്ട് നേരത്തേ പോവാൻ വേണ്ടി അവൾ ലീവ് ചോദിക്കാനിരിക്കുകയായിരുന്നു. ഇന്ന് അവളുടെ പിറന്നാളാണ്. വീട്ടിലുവർ അയൽക്കാരെയൊക്കെ  ക്ഷണിച്ച് , തന്നെ കാത്തിരിക്കുന്നുണ്ടാവും. 

       " അത് ...."
ഡോക്ടർക്ക് എങ്ങനെ കാര്യം അവതരിപ്പിക്കണമെന്ന് തിരിയാതെയായി. പൊതുവേ അധിക ജോലി ചെയ്യുന്നവരാണിവരെന്ന് ഡോക്ടർക്ക് നല്ല ബോധ്യമുണ്ട്.

    " ഇയാളുടെ രക്ത സാമ്പിൾ പരിശോധിച്ചിരുന്നു.. കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. 
 ഈ ഹോസ്പിറ്റലിൽ ഐസുലേഷൻ വാർഡ് സ്ഥാപിക്കണമെന്ന് ഗവണ്മെന്റിന്റെ ഉത്തരവുണ്ടായിരുന്നു...
നിങ്ങൾ വേഗം ആ വസ്ത്രം ധരിക്കൂ..

       ഡോക്ടർ ഒരുവിധം പറഞ്ഞൊപ്പിച്ചു.

   പടച്ചോനെ..!! ഇനി കുറച്ചു ദിവസത്തേക്ക്  വീട്ടിൽ പോവാൻ കഴിയില്ലെന്നോ...!!!

എന്റെ ബർത്ത് ഡേ ആഘോഷിക്കാൻ വേണ്ടി മാത്രം വിദേശത്തു നിന്ന് വന്ന എന്റെ ഇക്ക..
എന്റെ വരവും കാത്ത് നിൽക്കുന്ന കുടുംബക്കാർ..
അയൽക്കാർ..

അടുത്താഴ്ചത്തെ ഇത്തയുടെ കല്യാണം..

നിമിഷ നേരം കൊണ്ട് ആയിശയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മിന്നി മറഞ്ഞു..


                   ✍️ സഹദ് ഷാ