വിരഹ ദുഃഖം - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

വിരഹ ദുഃഖം

വിരഹ ദുഃഖം 


കണ്ണൊന്നു പൂട്ടി തുറക്കുന്ന നേരത്ത് 
ഇവിടില്ല വയലും മരത്തണലും 
രാവിലെ തൊട്ടുണർത്തും കിളി ശബ്‌ദവും 
ഇന്നില്ല കേട്ടിടാൻ സാധ്യതയും
ഭവന നിർമാണത്തിൽ മത്സര ബുദ്ധിയോ 
ഇരകളാകുന്നതോ പാടങ്ങളോ
അറിയാതെ പോകുന്നു മർത്യനീ ഭൂമിയിൽ 
ഭൂമിക്കുമുണ്ടിന്ന് വിരഹ ദുഃഖം 

പൂത്തുനിൽക്കുന്നൊരു നെൽമണിപ്പാടവും 
ശാന്തമായ് ഒഴുകുന്ന അരുവികളും 
പാറിപ്പറക്കുന്ന പറവയും തുമ്പിയും 
ഭൂമിക്കിനിയെന്നും ഓർമ മാത്രം 
തൻജീവിതം സുഖിപ്പിക്കുവാൻ നോക്കുന്ന 
മർത്യനോ ചിന്തയത്  തീരെയില്ല
ചവിട്ടടി ഓരോന്നും വേദന സൃഷ്ട്ടിക്കും 
ഭൂമിക്കുമുണ്ടിന്ന് വിരഹ ദുഃഖം 

അരുവിയിൽ നീന്തിത്തുടിക്കുന്ന മത്സ്യവും 
മരമായ മരമൊക്കെ കയറുന്നയണ്ണാനും 
കാലവർഷത്തിൽ കരയുന്ന തവളയും
കാണുമോ ഇനിയതെൻ പേരമക്കൾ
ഒരുക്കാം നമുക്കിനി ആറടി മണ്ണറ 
കുഴിച്ചിടാം ഭൂമിയെ നമുക്കിന്നതിൽ
 വേദനയുള്ളിലൊതുക്കി ചിരിക്കുന്ന 
ഭൂമിക്കുമുണ്ടിന്ന് വിരഹ ദുഃഖം 


മുസമ്മിൽ നെല്ലിക്കുന്ന്