ഭൂമിക്കൊരു ചരമക്കുറിപ്പ്
കാലവും കോലവും മാറുന്നീ നാൾകളിൽ
നാൾവഴികൾ പലതവണ പിന്നിട്ടൊരീ അമ്മ
തുപ്പും ചവിട്ടും ആട്ടുകളും ഏറി
ദുഷ്ടരീ മക്കൾ തൻ ഭാരവും പേറി
സ്നേഹം നിറച്ചു സഹിക്കുന്നൊരീ അമ്മ
ഭൂമിയീ അമ്മ ..... ആർദ്രമീ സ്‌നേഹം .....
ക്രൂരരാം മക്കൾക്ക് വേണ്ടി എന്തിനീ കഷ്ടത
പേറുന്നു മാതാ ..... ഭൂമി ദേവി ...
ഹാ ...കഷ്ടം മഹത്തമീ സ്‌നേഹം
തിരിച്ചറിയാത്തൊരീ മനുഷ്യ മക്കൾ
രചിക്കുന്നീ ഭൂമിയാം മാതാവിൻ ഹൃത്തിൽ
ചരമ ഗീതം ...ഹാ ... മൃത്യു വിലാപം
ഭൂമിക്കു മുകളിൽ താണ്ഡവം തീർക്കുമീ
മനുഷ്യാരം മക്കൾ അറിയണം വാസ്തവം സത്യം
നിങ്ങൾ പണിയുമീ കോൺക്രീറ്റ് കാടുകൾ
കോട്ട കൊട്ടാരങ്ങൾ കാഴ്ച ബംഗ്ലാവുകൾ
ശരങ്ങളായ് മാറുന്നു നാളുകൾ തോറും
പാവമീ ഭൂമിയാ വാസഗൃഹത്തെ
എന്തിനു വേണ്ടി നിഗ്രഹം തീർക്കുന്നു നിങ്ങൾ
ഇവിടെ ഒരു വർഗമുണ്ടായിരുന്നു
വർഷങ്ങൾ മുൻപ് കാതങ്ങൾ മുൻപ്
പുഴകളെ സ്നേഹിച്ച കാടിനെ സ്നേഹിച്ച
മണ്ണിനെ സ്നേഹിച്ച ഭൂമിയെ പ്രണയിച്ച
മാനവ വർഗ്ഗം ,സ്നേഹം നിറഞ്ഞൊരു മാനവ വർഗ്ഗം
മാഞ്ഞു പോയി കാലയവനികയിൽ പലരും
മണ്ണിനെ സ്നേഹിച്ച മാനവർ മന്നർ
എന്നാലവർ ജന്മം കൊടുത്തൊരീ മനുഷ്യ മക്കൾ
രചിക്കുന്നു ഭൂമിക്കു ചരമ ഗീതങ്ങൾ
ഇനിയുമീ തൽസ്ഥിതി നാളിൽ തുടരുകിൽ
ഞാനും രചിക്കും ഒരു ഗീതം
ഭൂമിക്കായി ഗീതം ഹാ ... ചരമഗീതം
കോൺക്രീറ്റ് കാടിൻമേൽ തൂക്കാൻ
മനുഷ്യർക്ക് ഭൂമിക്കു സമ്മാനമേകാൻ