ഭൂമിക്കൊരു ചരമഗീതം
ഭൂമിക്കു മാറാപ്പ് കൂട്ടുവാനെന്നോണം
ഭൂമിയെ കൊല്ലുന്നു ലോകരിന്ന്
ധുരമൂത്തു നമ്മളാ ഭൂമിയെ കൊല്ലുമ്പോൾ
ധാരയായ് ഒഴുകുന്നു കണ്ണുനീരും
വയലില്ല പുഴയില്ല മഴയില്ല ഇന്നിവിടെ
കേൾക്കുവാൻ ഇവിടില്ല കിളിനാദവും
പുകതുപ്പും കുഴലുകൾ വാനിലുയരുമ്പോൾ
പുകയിൽ ചലിച്ചിടുന്നീ ഭൂമിയും
പച്ചവിരിച്ചൊരീ കുന്നുകൾ മാഞ്ഞിന്നു
അവിടെല്ലാമിരുമ്പിൻ മുള കൾ മാത്രം
അരുവിയിൽ ആറാടും മീനുകൾ ഇല്ലിവിടെ
ഉള്ളതോ രൂക്ഷമാം ഗന്ധം മാത്രം
ജീവച്ഛവമായി മാറുന്ന ഭൂമിയെ
ജീവനായി നമ്മളും കണ്ടിടേണം
കൈകോർത്തു നിന്നിടാം കൈവിട്ടു പോകാതെ
ഭൂമിയെ കാക്കാൻ നില കൊണ്ടിടാം
സുന്ദര ഭൂമിയെ കൊല്ലുന്ന കാപാല-
ജനതയെ ഒന്നായി തുറങ്കിലിടാം
അരുതേ നശിപ്പിക്കരുതേ ഈ ഭൂമിയെ
സ്വർഗ്ഗമായി മാറ്റേണം നീ ഇതിനെ