വൈജ്ഞാനിക ലോകത്ത് വായനയുടെ പ്രസക്തി - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

വൈജ്ഞാനിക ലോകത്ത് വായനയുടെ പ്രസക്തി

വൈജ്ഞാനിക ലോകത്ത് വായനയുടെ പ്രസക്തി 


അക്ഷരം എന്നുള്ളത് ഒരു മഹാ പ്രതിഭാസമാണ് അക്ഷരങ്ങൾ കൊണ്ട് വേണമെങ്കിൽ ഈ ലോകം തന്നെ മാറ്റിമറിക്കാം .മലാല യൂസുഫ് സായ്  പറഞ്ഞിരിക്കുന്നു "ഒരു പേനയും ഒരു പുസ്തകവും ഒരു അദ്ധ്യാപകനും ഉണ്ടായാൽ ലോകം തന്നെ മാറ്റിമറിക്കാം ". 
               ഈ ഇരുപത്തിഒന്നാം നൂറ്റാണ്ട് എന്ന് പറയുന്നത് വായനയുടെ ലോകമാണ് . ഒരു പഠനത്തിൽ കാണാം ഈ നൂറ്റാണ്ടിൽ പുസ്തക വായന കുറഞ്ഞു വരികയാണ് .പക്ഷെ E-വായന കൂടി വരികയാണ് . ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളത് കേരളത്തിലാണ് .അതിനാൽ തന്നെയാണ് ഈ കൊച്ചു സംസ്ഥാനം മറ്റു സംസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നത് . ഇന്നീ കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ പത്രം ഇറക്കുന്നത് .
               മലയാളത്തിന്റെ മനോരമക്കായി ,നേരിൻറെ സുപ്രഭാതത്തിനായി ,മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി ,ചന്ദ്രികയായി നിലനിൽക്കേണ്ട മാധ്യമങ്ങളാണ് പത്രങ്ങൾ . ദേശാഭിമാനത്തെ സംരക്ഷിക്കുന്നതും ,ജന്മ ഭൂമിയുടെ തേജസ് ഉയർത്തുന്നതുമെല്ലാം ഈ പത്രങ്ങളാണ് .
             പുറം ലോകത്തെ കുറിച്ചു കൂടുതലായി അറിയാനും അവയെ പരിചയപ്പെടുത്തുന്നതിനും വായന അത്യാവശ്യമാണ് ."നീ വായിക്കുക " എന്നതാകുന്നു ഖുർആനിൽ ആദ്യമായി ഇറങ്ങിയ വചനം മത-ഭൗതിക കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ വായനക്ക് ഇരു ഭാഗത്തും വലിയ പ്രസക്തി നൽകുന്നതായി മനസിലാക്കാം . കുട്ടി കവിതകളുടെ അതുല്യനായ നേതാവായ കുഞ്ഞുണ്ണി മാസ്റ്ററുടെ വാക്കുകൾ ഇവിടെ വലിയ പ്രസക്തി ആർജ്ജിക്കുന്നു .
                                     വായിച്ചാലും വളരും വായിച്ചില്ലേലും വളരും 
                                     വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും 
              ഇന്ന് നാട്ടിൽ വായനശാലകളും ലൈബ്രറികളും ധാരാളമാണ് അവയൊക്കെ ഉപയോഗശൂന്യമായ അവസ്ഥയിലേക്ക് എത്തിക്കാതിരിക്കൽ നമ്മുടെ ബാധ്യതയാണ് .
              കേവലം വായനാദിനത്തിൽ മാത്രം വായിക്കാനുള്ളതല്ല പുസ്തകങ്ങൾ മറിച് ,ദിനം പ്രതി ശീലമായി മാറേണ്ടതാണ് . ഏറ്റവും വലിയ ആയുധം ആണവ ശേഖരങ്ങളൊന്നുമല്ല അക്ഷരങ്ങളാണ് . വെടിയുണ്ടകളെയും യുദ്ധങ്ങളെയും നിഷ്പ്രയാസം നേരിട്ട നെപ്പോളിയൻ പോലും അക്ഷരങ്ങളെ ഭയന്നിരുന്നു .അദ്ദേഹം പറയുകയുണ്ടായി "ചീറി വരുന്ന വെടിയുണ്ടയേക്കാൾ എനിക്ക് ഭയം പത്രങ്ങളാണ് " എന്ന് . ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് എഴുത്തിന്റെയും ,വായനയുടെയും പ്രസക്തി .
                 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇന്ത്യ ഗവര്മെന്റ് വിദ്യാഭാസം നിർബന്ധമാക്കിയതും വായനയുടെ പ്രസക്തിയെ മുൻ നിർത്തിയിട്ടാണെന്നത് ഒരു നഗ്നസത്യമാണ് . നല്ല വായനാശീലം ഉള്ളവരിൽ മാത്രമേ ഒരു നല്ല സംസ്കാരം ഉടലെടുക്കുകയുള്ളൂ എന്നത് നാം ഇന്നും വിസ്മരിച്ചുകൂടാ ...............


സിനാൻ .സി .കെ
കുറ്റിയാട്ടൂർ