ഉമ്മ - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

ഉമ്മ

  

ഉമ്മ

                


  10 മാസം കങ്കാരുവിനു-
തുല്യം കുട്ടിയെ ചുമന്നവൾ.
കൊല്ലുന്ന വേദന സഹിച്ച്,
ഇടുക്കത്തിൽ നിന്ന്
വിശാല ഭുമിലോകത്തേക്ക്
നമ്മേ പറഞ്ഞയച്ചവൾ. 
2 വർഷം പാലൂട്ടിയവൾ.



പിന്നെ.., പിന്നെ..,
കുട്ടിയുടെ മലമൂത്രം വാരിയവൾ.
ആയമാരിലെ മികച്ച-
ആയയായി നിലകൊണ്ടവൾ.



സ്ക്കൂൾ ജീവിതം തുടങ്ങിയപ്പോ-
മികച്ച ഫ്രണ്ടായും,
ഗൈഡായും,
അധ്യാപികയായും.. പിന്നീട്-
കൗൺസിലർമാരുടെ റോളും
സമ്മിശ്രമായി കൊണ്ടുപോയവൾ.



തനിക്ക് പ്രീയപെട്ടതു കൂടി
മകനല്ലേൽ മകൾക്കു വേണ്ടി 
സ്വയം വേണ്ടെന്ന് വെച്ചവൾ...
സൗഭാഗ്യങ്ങളിൽ..
സ്വയം മുഖം തിരിച്ചവൾ...



അടുപ്പത്തെ 'വിറകാ'യും..
അലക്കു കല്ലിലെ
"സോപ്പായും
സ്വയം തേഞ്ഞു തീർന്നവൾ".



അവസാനം ആർക്കും
വേണ്ടാതെ..
അങ്ങോട്ടുമിങ്ങോട്ടും
തള്ളി നീക്കപ്പെടുന്ന
'തള്ള' യായി..
പിന്നീട് 'ബൊമ്മ' യായി,
അവസാനം_
'മമ്മി' യായി
ശവകല്ലറയിൽ അടങ്ങി-
യൊതുങ്ങാൻ
വിധിക്കപെട്ടവൾ.


                         സഹദ് ചക്കരക്കൽ