ഇസ്ലാമിക വിധി വിലക്കുകൾ : കാലഘട്ടത്തിൻറെ ആവശ്യം - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

ഇസ്ലാമിക വിധി വിലക്കുകൾ : കാലഘട്ടത്തിൻറെ ആവശ്യം


                            മനുഷ്യ ജീവിതത്തിൻറെ ആദ്യ ഘട്ടം മുതൽക്കുതന്നെ നിലവിലുള്ളതാണ് സാമൂഹ്യ ജീവിതം മനുഷ്യൻ അവൻറെ അദീഷ്ഠങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ മാത്രമാണ് അവൻറെ മുന്നിൽ വ്യക്തമായ അതിർവരമ്പുകളും ചട്ട ക്കൂടുകളും സാമൂഹ്യ നിയമങ്ങൾ നിർദ്ദേശിക്കുന്നത് വിവിധ തരം സമൂഹങ്ങളിൽ അവരുടെ ജീവിതത്തിനും പ്രകൃതിക്കും ചുറ്റുപാടിനും ഇണങ്ങുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് നില നിൽക്കുക . ഒരു വിഭാഗത്തിൻറെ വിധി വിലക്കുകൾ മറ്റൊരു വിഭാഗത്തിന്ന് അനുയോജ്യമാവണം എന്നില്ല . എന്നാൽ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഒരു സംഹിതയാണ് ഇസ്ലാമിക മത നിയമം എന്നുള്ളത് .
                                         ചെറുതാകട്ടെ വലുതാകട്ടെ വിവിധ സാമൂഹിക അക്രമങ്ങൾക്കും പാതകങ്ങൾക്കും 1500 വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവാചക തിരുമേനിയുടെ കാലം മുതൽക്കു തന്നെ ശിക്ഷയും പ്രായശ്ചിത്തവും ഇസ്ലാം പ്രതിവാദിച്ചിട്ടുണ്ട് . ഇസ്ലാമിക നിയമങ്ങൾ എടുത്തു പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് ലോകത്താകമാനമുള്ള ഭരണ ഘടനകൾക്കും നിയമങ്ങൾക്കും ഒരു പടി മുകളിലായി മാത്രമേ ഇസ്ലാമിക ശരീഅത്തിനെ പ്രതിഷ്ഠിക്കാനാവൂ . എന്നാലിന്ന് വിവിധ തരം ജനങ്ങളും ശത്രുക്കളും ചേർന്ന് ഇസ്ലാമിക ശരീഅത്തിനെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . ദൗർഭാഗ്യകരം എന്ന് തന്നെ പറയാം ഇവരുടെ തെറ്റായ വ്യാഖ്യാനങ്ങളിൽ വഞ്ചിതരായി വിശ്വാസികൾ ഇതിനെതിരെ തിരിയുന്നു എന്നുള്ളതാണ് .
                                        കട്ടവന്റെ കൈ വെട്ടുക , വ്യഭിചാരിയെ എറിഞ്ഞ് കൊല്ലുക അവിവാഹിതനായവനെ 40 ചാട്ടവാറടികൾ നൽകുക , ത്വലാഖ് ചൊല്ലപ്പെട്ടാൽ 3 മാസം ഇദ്ദയിരിക്കുക . തുടങ്ങി നിരവധി കാര്യങ്ങൾ ഇതിനകത്തടങ്ങിയിരിക്കുന്നു . എന്നാൽ ഇന്ത്യയെന്ന് പറയുന്ന ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് അവന്ന് അവന്റെ മുഴുവൻ മത നിയമങ്ങളും നടപ്പിൽ വരുത്താൻ കഴിയണമെന്നില്ല എന്നാൽ പരിശുദ്ധ ഇസ്ലാമിന്റെ നിർദ്ദേശങ്ങളും കർമങ്ങളും പ്രവർത്തനങ്ങളും നടത്താൻ ഇന്ത്യൻ മഹാരാജ്യത്തിന്റെ ഭരണഘടന മറ്റു ഭരണഘടനകളിൽ  നിന്നും വ്യത്യസ്തമായി നമ്മെ അനുവദിക്കുന്നു എന്നുള്ളത് നന്ദി പൂർവം സ്മരിക്കേണ്ടിയിരിക്കുന്നു . ഇന്ത്യൻ ഭരണഘടന ഒരു മതത്തിനും പ്രത്യേക പരിഗണന നൽകുന്നില്ല . മറിച്ച് മതേതര ഭരണഘടനയാണ് നമ്മുടേത് . മതങ്ങളുടെ നിയമങ്ങളിൽ ഭരണഘടന കൈ കടത്തില്ലെന്ന് നമ്മുക്ക് ഉറപ്പു നൽകുന്നു . മതങ്ങളെ പ്രോത്സാഹിക്കുമെന്നും എന്നാൽ അവയിലൊന്നിന് പ്രത്യേക പരിഗണന ഭരണഘടന നൽകുന്നില്ല .
                                      എന്നാൽ ഇന്നത്തെ സ്ഥിതി വിശേഷം വളരെ ദുസ്സഹമാണ് . ത്വലാഖ് , അഖീഖ അറുക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൈ കടത്തി മുസ്ലീങ്ങളുടെ ശരീരത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനും അവയെ വികലമായി ചിത്രീകരിക്കുവാനുമാണ് ഗവൺമെന്റിന്ന് ശ്രമിക്കുന്നത് ഇസ്ലാം ത്വലാഖ് ചൊല്ലാൻ കല്പിക്കുന്നത് അവയ്ക്ക് മുമ്പ് കൃത്യമായ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും വച്ചുകൊണ്ടാണ് . ത്വലാഖ് ചൊല്ലുന്നതിന്ന് മുമ്പ് ക്ഷമിക്കുക , ഉപദേശിക്കുക , ചെറിയ രീതിയിൽ അടിക്കുക അങ്ങനെ തുടങ്ങി ഘട്ടങ്ങൾ പലത് കഴിഞ്ഞാൽ മാത്രമേ ഇസ്ലാം മുത്വലാഖ്‌ അനുവദിക്കുന്നുള്ളൂ . കുടുംബക്കാർ ഇടപെട്ട് , ഖാസി ഇടപെട്ട് അവർ തമ്മിൽ രമ്യതയിൽ ആക്കുവാൻ സാധിക്കുമോ തുടങ്ങിയ വഴികൾ നോക്കണം ഏത് മതത്തിന്റെ നിയമമാണ് ഇത്ര പരിശുദ്ധമായത് ?
ചില ഉദാഹരണങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഓരോ വിധികളുടെയും ഇന്നിന്റെ പ്രസക്തിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാലം ആവശ്യപ്പെടുന്ന ഒന്നാണ് ഇസ്ലാമിക സംസ്കാരം എന്ന് നമ്മുക്ക് മനസ്സിലാക്കാം പീഡനങ്ങളും ബലാത്സംഗങ്ങളുമെല്ലാം തുടർകഥയാവുന്ന ഇന്ന് ഇസ്ലാമിക വിധി നടപ്പിലാക്കണമെന്ന മുറവിളി ഉയരുന്നതിൽ അത്ഭുതമില്ല . കളവും കൊള്ളയും സർവ്വോപരി വ്യാപകമാകുന്ന കാലമാണിത് . സർക്കാർ കള്ളന്മാരെയും കുറ്റവാളികളെയും കാരാഗ്രഹങ്ങളിൽ കൊണ്ടിട്ട് പോറ്റി വളർത്തുന്നു . വീണ്ടും പൂർവ്വാധികം ശക്തിയോടെ അവർ മോഷണം തുടരുന്നു . എന്നാൽ ഇസ്ലാമിക ശിക്ഷാ വിധി കട്ടവന്റെ കൈ വെട്ടുക എന്നതാണ് . അതിലെ ഭയം മൂലം ആരും മോഷ്ടിക്കാൻ മുതിരുകയില്ല . മുതിർന്നാൽ തന്നെ ശിക്ഷക്ക് ശേഷം അവൻ അതിലേക്ക് തിരിയുകയുമില്ല ഇന്ത്യാമഹാരാജ്യം അതിന്റെതായ ശിക്ഷാ നടപടികളും നിയമങ്ങളും ഉള്ള ഒരു ഭരണഘടനാടിസ്ഥിത രാജ്യമാണ് . ഇവിടെ ഇവ നടപ്പിലാക്കുവാൻ സാധ്യമല്ല . എന്നാൽ പോലും നമ്മുടെ മതവിശ്വാസങ്ങളും കർമങ്ങളും ചെയ്യുവാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്രം ഇന്ത്യൻ ഭരണഘടന നമുക്ക് പ്രധാനം ചെയ്യുന്നു . ചില ഉദാഹരണങ്ങൾ മാത്രമാണ് നാം ചർച്ച ചെയ്തത് .
                                       ചുരുക്കത്തിൽ ലോകത്ത് ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഇസ്ലാമിക മത നിയമങ്ങൾ എന്നത് . മറ്റുള്ള മതങ്ങളുടെ ആചാരങ്ങളും വിധിവിലക്കുകളും വിവിധ വിഭാഗങ്ങൾക്ക് അവ അനുയോജ്യമാവുന്നില്ല . അവ കാലഹരണപ്പെട്ടതായിത്തീരുന്നു എന്നാൽ ഇസ്ലാമിക ശരീഅത്ത് ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്നു മാത്രമല്ല പാശ്ചാത്യർ മുതൽ ആധുനിക കാലം വരെ ആശ്രയിക്കാവുന്നതും തെറ്റുതിരുത്തലുകൾക്കിടയില്ലാത്ത വിധം പൂർണവുമാണ് ഇസ്ലാമിക വിധി വിലക്കുകൾ എന്നത് പരമാർത്ഥമായി ഇന്നും എന്നും അവശേഷിക്കുന്നു .


 അനസ് കുറുവ