എന്റെ യാത്ര - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

എന്റെ യാത്ര


എന്റെ യാത്ര 

ഓടിക്കിതച്ച് സ്റ്റേഷനിൽ എത്തുമ്പോയേക്കും ട്രെയിൻ പോയിരുന്നു . ഇനിയുള്ള ട്രെയിൻ 10 :30 ന് ആണ് . 11 :30 ന് എനിക്ക് ഫറോക്കിൽ എത്തണം ട്രെയിൻ ആണെങ്കിൽ ലേറ്റുമാണ് .ഇനി എന്താണ് ചെയ്യുക ?  കാസർഗോഡ് നിന്നും ഫറോക്കിലേക്ക് എത്തൽ വളരെ പ്രയാസമാണ് സ്ഥിരമായി ഞാൻ ഏഴു മണിക്കുള്ള ട്രെയിനിലാണ് പോകാറുള്ളത് . ഇന്നാണെങ്കിൽ എഴുന്നേൽക്കാൻ കുറച്ച് വൈകിപ്പോയിരുന്നു പൊതുവെ നാട്ടിൽ നിന്നും വരാറുള്ള 'ശ്രീദേവി' ബസ്സും ഇന്ന് ലീവാണ് പിന്നെ എട്ട് മണിയുടെ 'ഹസ്സൻ' ബസ്സിലാണ് ഞാൻ വന്നത് . വന്നത് മുതൽ ഉള്ള നിൽപ്പാണിത്. ലൈനിൽ എന്തോ പണി നടക്കുന്നതിനാൽ എല്ലാ ട്രെയിനും ലേറ്റ്ആണ് എന്നാ പറഞ്ഞത് ഇനി ഇപ്പോൾ ഒറ്റ വഴിയേ ഉള്ളൂ പോവാതിരിക്കുക അങ്ങനെ നൂറ്കൂട്ടം കാര്യം ചിന്തിച്ച് നിൽക്കുകയായിരുന്നു ഞാൻ. പണ്ട് പി .ടി ഉഷക്ക് 60 സെക്കൻഡിൽ 1 സെക്കന്റ് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന എത്രയാണെന്ന് എന്നെനിക്ക് മനസ്സിലായി. 
        കുറേ കാലമായി ബൈപാസ് സർജറി കഴിഞ്ഞു കിടപ്പിലായിരുന്നു ഞാൻ ഒരു ഇന്റർവ്യൂ ഉണ്ട് എന്ന് പറഞ്ഞ് വന്നതാണ്. അത് മിസ്സായതിനാൽ എന്താണ് ചെയ്യുക എന്ന ആവലാതിയും ഉണ്ട് ഹമീദിന്റെ മനസ്സിൽ. കയ്യിൽ ഉണ്ടായ പണം ഏകദേശം തീരാറായി . ഇനി ജോലി ചെയ്തില്ലെങ്കിൽ വണ്ടി മുന്നോട്ട് പോകില്ല. ആദ്യം ഉണ്ടായിരുന്ന ജോലി ഗൾഫിൽ ഒരു പെയിന്റ് കമ്പിനിയിൽ ആയിരുന്നു . സർജറിക്ക് വേണ്ടി നാട്ടിൽ വന്നതാണ് ഇനി എന്തായാലും തിരിച്ചു പോകില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് വന്നത് അത്രക്കും അസഹ്യമായ ജോലിയായിരുന്നു അവിടെ. ഫാത്തിമ മോൾ" "വരുമ്പോൾ എന്തെങ്കിലും ഒക്കെ വാങ്ങണെ ഉപ്പ " എന്ന് പറഞ്ഞതാ ഫാത്തിമ കുട്ടി അവൾ എന്റെ ആകെയുള്ള സമ്പത്താണ് 7 വർഷങ്ങൾക്ക് ശേഷം കിട്ടിയ പൊൻകനി സഫീറയോട് ഇന്റർവ്യൂ റെഡി ആയാൽ നല്ല സർപ്രൈസുമായി വരാമെന്ന് പറന്നതായിരുന്നു. ഇവർ രണ്ടു പേരുമാണ് എന്റെ ജീവൻ ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മൂന്നാം പ്ലാറ്റ്‌ഫോമിൽ ചൂളം വിളിച്ച് കൂകിക്കൊണ്ട് സൂപ്പർഫാസ്റ് ട്രെയിൻ വരുന്നത് .ഏതാണെന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല .നേരെത്തെ എടുത്ത ടിക്കറ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ട്രെയിൻ നിർത്തി ജനം തിരക്കുകൂട്ടി ഓടുന്നു സ്റ്റെപ് കയറിപ്പോയാൽ സംഗതി നടക്കില്ല എന്ന് ബോധ്യമായതിനാൽ ഞാൻ പാളം മുറിച്ച് കടന്നു അപ്പോൾ എന്റെ പേയ്‌സ് അപ്പുറത്തെ പാളത്തിൽ വീണുപോയി അതെടുക്കാൻ വേണ്ടി തിരിഞ്ഞോടിയപ്പോൾ ഒരു ശബ്ദം ഞാൻ കേട്ടത് ആ വരുന്നത് യഥാർത്ഥത്തിൽ എനിക്ക് പോകേണ്ട ട്രെയിൻ ആയിരുന്നു, തിരിഞ്ഞ് ഓടാൻ ഒരുങ്ങുമ്പോയേക്കും എന്റെ നെഞ്ചിൽ ആ ട്രയിൻ തുളച്ചു കയറിയിരുന്നു .
        ആഹ് ........ എന്ന അട്ടഹാസത്തോടെ കട്ടിലിൽ നിന്നും നിലത്തുവീണപ്പോഴാണ് സംഗതി സ്വപ്നമാണെന്ന് മനസ്സിലായത്. "എല്ല മനുഷ്യാ എന്താണിത് ചെറിയ മക്കളെപ്പോലെ ......." സംഗതി അവളുടെ മുന്നിൽ നാണം കേട്ടെങ്കിലും ഓടിപ്പോയി ഞാൻ എന്റെ പത്തുമോളുടെ നെറ്റിയിൽ കുറേ ചുടു ചുംബനം കൊടുത്തു . അവളുടെ അരികിൽ എന്തൊക്കെയോ ചിന്തിച്ച് അവളെ തലോടിക്കൊണ്ട് ഞാൻ ഇരുന്നു .

അജ്‌മൽ വാരം