അനീതി - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

അനീതി



അനീതി


ലോകമേ  എവിടെ നിൻ നീതിപീഠം
ഇന്ന് കാണുവതില്ലൊരു  നീതിമാനെയും 
ചുറ്റിലും അനീതിതൻ കോലചിത്രം 
എന്നാൽ മർത്യനു മറുത്തൊന്നും പറഞ്ഞുകൂടാ 
എല്ലാം സഹിക്കണം കണ്ടില്ലെന്ന് നടിക്കണം 
അല്ലാത്തവരൊക്കെയും ഈ ഭൂമി വെടിയണം. 
കൊല കൊള്ള പീഡനം വർധന മാത്രം 
നീതിക്കുവേണ്ടി അലച്ചില് മാത്രം. 
കൊല്ലുന്നവനറിയില്ല ഇതെന്തിനെന്ന് 
കൊല്ലപ്പെടുന്നവനുമറിയില്ല എന്നോടെന്തിനെന്ന്. 
നീതിക്കുവേണ്ടി കോടതി കയറിയാൽ
 അവരൊക്കെ തന്നെയും പണത്തിൻറെ പിന്നിലായി. 
പണ്ടാരോ പറഞ്ഞത് എത്രമേൽ സത്യമായി 
പണത്തിനുമീതെ പരുന്തും പറക്കില്ലാന്ന്.
മതത്തിൻറെ പേരിൽ മർത്യനെ കൊല്ലുന്ന 
കാലമേ നീ ഇത്ര ക്രൂരനാണോ. 
പാർട്ടിക്കുവേണ്ടിയും സംഘടനയ്‌ക്കൊക്കെയും 
മനുഷ്യനെ ഇങ്ങനെ മർദിക്കണോ.  
ഉമറിൻറെ ഭരണത്തിൽ ആഗ്രഹം കാണിച്ച 
ഗാന്ധിക്ക് പോലും തടഞ്ഞു നീതി.
ആയിരം കുറ്റവാളികൾപോലും രക്ഷ പ്രഭിച്ചോട്ടേ 
ഒരു നിപരാധി പോലും ശിക്ഷിക്കരുത് 
എന്ന് പഠിപ്പിച്ച ഗാന്ധിയെ പോലും 
അവർ ഇല്ലാതാക്കി 
ഭരിക്കുന്നവർ ഓർക്കുക ഗാന്ധി തൻ ആഗ്രഹം 
ഉമറിൻറെ ഭരണം ഒരുനാൾ തിരിച്ചെത്തും.
ദുഃഖത്തോടയായി ഞാൻ നിന്നോട് ചോദിക്കുന്നു 
ലോകമേ എവിടെ നിൻ നീതിപീഠം. 
മനുഷ്യനേക്കാൾ ഏറെ വല്യവനായി മൃഗങ്ങളെ കാണുന്ന 
മൃഗതുല്യരാം നമ്മുടെ ഭരണാധികാരികൾ. 



ഉബൈദ് അഞ്ചരക്കണ്ടി