അനീതി
എൻ്റെ നാട് എന്നോട് കാട്ടിടുന്നു അനീതിയെന്ന ആക്ഷേപഹാസ്യം.
പലർക്കും അനുവതുക്കുന്ന പലതും
എനിക്കെന്തേ നൽകാത്തതമ്മേ...
നഗ്നമായി നടന്നീടുന്നുണ്ടെൻറെ കുഞ്ഞനുജൻ
എന്നിട്ടുമെന്തേ എനിക്കതനുവദിക്കാതേ...
അച്ചന്റെ കീശയിൽ കയ്യിടുന്നമ്മ
എനിക്കെന്തേ അതിന്നാനുവാദം നൽകാത്തേ...
ചെറുപ്പത്തിൽ എന്നെ വാരിപ്പുണർന്നവർക്കിപ്പോ
ചുടു ചുംബനം തിരിച്ചു നല്കാൻ എനിക്കനുവാദമില്ലത്രേ ..
അത്ഭുതം!
ദുഃഖത്താൽ ഞാനെന്നും മുറുമുറുക്കാറുണ്ടെന്റമ്മേ
"എൻറെ നാടെന്തേ ഇങ്ങനേ..."