നബി (സ)യുടെ ഇതര ഭാര്യമാരേക്കാൾ പത്ത് സ്ഥാനപദവികൾ ആയിശ (റ)യിലുണ്ടായിരുന്നു വെന്നതാണ് ചരിത്ര സാക്ഷ്യം . ആയിശ (റ) പറയുന്നു :
1 -നബിയുടെ സഹധർമ്മിണി മാരിൽ ഞാൻ മാത്രമായിരുന്നു കന്യകത്വമുള്ളവൾ.
2 -എൻറെ മാതാവും പിതാവും നബി (സ)യോടൊപ്പം മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളിൽ പെട്ടവരാണ് .
3 -ഞാൻ ചാരിത്ര ശുദ്ധി ഉള്ളവളാണെന്ന് വ്യക്തമാക്കുന്ന ഖുർആനിക സൂക്തമവതരിച്ചു .
4 -ഞാൻ ഭർതൃമതിയാവുന്നതിനു മുമ്പ് എൻറെ രൂപത്തെ ഒരു പച്ചപ്പട്ടിൽ പൊതിഞ്ഞ് നബി (സ)യുടെ തിരുസന്നിധിയിൽ ജിബ്‌രീൽ (അ) വരികയും ഇവർ നിങ്ങളുടെ ഭാവിവധുവാണെന്നും ഇവരെ വിവാഹം കഴിക്കണമെന്നും കൽപ്പിക്കുകയും ചെയ്തു.
5 -ഞാനും നബി(സ)യും ഒരേ പാത്രത്തിൽ നിന്നും കുളിച്ചിരുന്നു.മറ്റു ഭാര്യമാരിൽ നിന്നും ഈ പ്രവൃത്തി നബി(സ) യിൽ ഉണ്ടായിട്ടില്ല.
6 -നബി(സ) നിസ്കരിക്കുമ്പോൾ വിലങ്ങായി മുമ്പിൽ ഞാൻ നിന്നിട്ടുണ്ട്.
7 -വധു ഗൃഹങ്ങളിൽ എന്റെ വീട്ടിൽ വെച്ച മാത്രമേ നബി(സ)ക്ക് ദിവ്യബോധനം ലഭിച്ചിട്ടുള്ളൂ .
8 -എന്റെ മടിയിൽ തല വെച്ച കിടന്നാണ് നബി(സ)പരലോകം പ്രാപിച്ചത് .
9 -ഭാര്യമാരിൽ എനിക്കവകാശപ്പെട്ട നിശ്ചിത ദിവസത്തിലാണ് നബി(സ) വഫാത്തായത്.
10 -എന്റെ വീടാണ് നബി(സ)യുടെ അന്ത്യ വിശ്രമകേന്ദ്രം
കുടുംബ മഹിമയിലും സൗന്ദര്യത്തിലുമെന്ന പോലെ പാണ്ഡിത്യത്തിലും ബീവി ആയിഷ (റ) ഏറെ മുന്നിലായിരുന്നു. വെള്ളയും ചുവപ്പും കലർന്ന ശരീരമായതിനാൽ ഹുമൈറത്ത് എന്ന പേരിലറിയപ്പെട്ടിരുന്ന അവർക്ക് മെലിഞ്ഞ ശരീര പ്രകൃതിയും ഭാരക്കുറവുമുണ്ടായിരുന്നു .
അസ്സിമത്തുസ്സമീൻ