തസ്ലീം
വിരിയും മുമ്പേ ഇതൾ കൊഴിഞ്ഞ അസ് അദിയ്യയുടെ സുഗന്ധമുള്ള പുഷ്പം വിനയത്തിന്റെയും അത ബിന്റെയും ഉദാത്ത മാതൃക ഇഷ്ടപ്പെടുന്ന ആകർഷിക്കുന്ന സൗമ്യമായ സംസാരം കണ്ടാൽ കൊതിച്ചു പോകുന്ന തലതാഴ്ത്തി ഉള്ള നടത്തം ആർക്കും വെറു പ്പില്ലാത്തവൻ നടക്കുമ്പോൾ ഭൂമി പോലുമറിയാത്ത തസ്ലീം ഇനോട് ആർക്കാണ് വെറുപ്പ് തോന്നുക പിന്നെ എന്താണ് തസ്ലീം ഇത്ര നേരത്തെ പോയത്. ആരോ പറഞ്ഞതുപോലെ അല്ലാഹുവിന് ഇഷ്ടമുള്ളവരെ അവൻ നേരത്തെ കൊണ്ടുപോകും
തസ്ലീം.... ഞങ്ങളങ്ങനെ ഓർത്ത് സമാധാന പ്പെടുന്നു.
നിന്റെ ശ്വാസം പിടിച്ചെടുത്ത ആ അരുവി പോലും കരഞ്ഞിട്ടുണ്ടാകും എങ്ങനെ കരയാതിരിക്കും നിന്നെ അവസാനമായി കണ്ട് ശൈഖുനാ കണ്ണീരണിഞ്ഞി ട്ടുണ്ട് പിന്നെ അല്ലേ ആ അരുവി നീ എത്ര ഭാഗ്യവാനാണ് തസ്ലിം സ്വന്തം പൊന്നുമ്മയുടെ അടുത്ത് മൂന്നു പെറ്റുമ്മ യുടെയും ഹസൻ ഹസ്രത്തിന്റെയും ചാരത്ത് പോയി കിടക്കുക എന്നുള്ളത് വലിയ പുണ്യം ചെയ്യണം നീ പോയെ പിന്നെ ശൈഖുനാ വഫാത്തായ തും നീ അറിഞ്ഞിട്ടുണ്ടാകും ശൈഖുനായെ ഞങ്ങൾ ഇവിടുന്ന് യാത്ര അയച്ചതിനേക്കാളും മനോഹരമായി അവിടുന്ന് സ്വീകരിച്ചിട്ടുണ്ടാകും നീ അന്ന് നിന്നെ നോക്കി കണ്ണു നീർ ഒഴുക്കിയ ശൈഖുനായെ നീ എങ്ങനെ സ്വീകരിക്കാതിരിക്കും ഇല്ലെങ്കിൽ എന്തായാലും ശൈഖുനയുടെ അർവാഹ് നിന്റടുത്തു വന്നിട്ടുണ്ടാവും
തസ്ലീം..... നീ അറിയോ പാപ്പിനിശ്ശേരി പാലം കഴിഞ്ഞ് മൂന്നു പെറ്റുമ്മ പള്ളി കഴിയുമ്പോഴേക്കും അതിലെ പോകുന്നു നിന്റെ ചങ്ങാതിമാർ നിന്നിലേക്കൊരു ഫാത്തിഹ ഓതാതെ പോവാറില്ല മൂന്നുപെറ്റുമ്മക്ക് വന്നാൽ ഇല്ലെങ്കിൽ ശൈഖുനയുടെ അടുത്ത് വന്നാൽ നിന്റെ അടുത്ത് വരാതെ ഇങ്ങോട്ട് തിരിക്കാറില്ല നിന്നെ ഓർക്കാത്ത ഒരു പരിപാടിയും അസ് അദിയ്യയിൽ കഴിയാറില്ല നീ പോയിട്ട് ഇന്നേക്ക് ഒരു വർഷമായി എന്നറിഞ്ഞ ഞെട്ടലിലാണ് ഞങ്ങൾ നിന്റെ പാരത്രിക ലോകം സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റു വഴികളില്ല
നീ അവിടുന്ന് ശൈഖുനയുടെ തദ്രീസിൽ ആയിരിക്കുമല്ലോ നിന്റെ അടുത്ത് ശൈഖുന ഉണ്ട് പിന്നെന്തിന് നീ പേടിക്കണം നിന്നെ ആരു മറന്നാലും നിന്റെ ചങ്ങാതിമാർ മറക്കില്ല
അഹ്‌നസ് വയനാട്